ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകള്‍ക്ക് തുടക്കമായി. ഇതിന്റെ മുന്നോടിയായി ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, തദംഗ സൂക്ത പുഷ്പാഞ്ജലി എന്നിവ നടത്തി. ക്ഷേത്രം തന്ത്രി പേരകത്ത് രഞ്ജിത്ത് എമ്പ്രാന്തിരി മുഖ്യ കാര്‍മികനായി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.ജി. പ്രസാദ്, സെക്രട്ടറി എം.എ സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ സി.വി. മോഹന്‍ദാസ്, മാനേജര്‍ വി.ആര്‍.പരമേശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT