നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോയ്‌സ് സ്‌കൂളില്‍ നിന്നും പൈപ്പ് ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷണം പോയ സംഭവത്തില്‍ മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മുള്ളൂര്‍ക്കര പടിഞ്ഞാറേതില്‍ 37 വയസ്സുളള സന്തോഷിനെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ചാക്കില്‍ സ്‌ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങള്‍ പോലീസ് കണ്ടെടുത്തു.ഒരു മാസം മുമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള കുടിവെള്ള പൈപ്പിന്റെ സ്റ്റീല്‍ ടാപ്പുകള്‍ പട്ടാപകല്‍ മോഷ്ടിച്ചിരുന്നു.പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറില്‍ നിന്നും ഇറങ്ങി വരുന്ന പ്രതിയെ കണ്ട് സംശയം തോന്നി പരിശോധിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മോഷണക്കുറ്റം സമ്മതിച്ചത്.അറസ്റ്റിലായ മോഷ്ടാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോയ്‌സ് സ്‌കൂളില്‍ നിന്നും പൈപ്പ് ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷണം പോയ സംഭവത്തില്‍ മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ADVERTISEMENT