ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ തുലാമാസ ആയില്യം ആഘോഷിച്ചു

ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ തുലാമാസ ആയില്യ ആഘോഷം ഭക്തി സാന്ദ്രമായി. ആയില്യ പൂജ, സര്‍പ്പബലി, പാലും നൂറും എന്നിവ ഉണ്ടായി. പാതിരകുന്നത്ത് മനയ്ക്കല്‍ രുദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.ആര്‍.പ്രവീണ്‍, സി.വി. മോഹന്‍ദാസ്, പി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image