31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറയും ആനയൂട്ടും ശനിയാഴ്ച

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറയും ആനയൂട്ടും ശനിയാഴ്ച

155

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറയും ആനയൂട്ടും ശനിയാഴ്ച നടത്തും. ഗജഘോഷയാത്ര രാവിലെ 7.30 ന് ആറാട്ടുകാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇല്ലം നിറക്കു ശേഷം പൂജിച്ച നെല്‍കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അരുണ്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.ആര്‍. പ്രവീണ്‍, പൂരാഘോഷ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!