25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad എ.സി ഹനീഫ ഓര്‍മ്മ ദിനം ആചരിച്ചു

എ.സി ഹനീഫ ഓര്‍മ്മ ദിനം ആചരിച്ചു

യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം സെക്രട്ടറി എ.സി ഹനീഫയുടെ ഓര്‍മ്മ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി മെമ്പര്‍ സി.എ ഗോപപ്രതാപന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു. നേതാക്കളായ നിഖില്‍ ജി കൃഷ്ണന്‍, പി.വി ബദറുദ്ധീന്‍, കെ.വി സത്താര്‍, എച്ച്.എം നൗഫല്‍, സക്കീര്‍ കരിക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!