31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഗുരുവായൂരില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

25

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. ഇന്ന് രാവിലെ ഒമ്പതരയോടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാല്‍ സ്വീകരിച്ചു. പതിവുപോലെ അതിഥി മന്ദിരത്തില്‍ നിന്ന് നടന്നാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രകവാടത്തിന് മുന്നില്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ സ്വീകരിച്ചു. ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദര്‍ശനം. കദളിക്കുലയും നെയ്യും സോപാനത്തില്‍ സമര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് ഇടത്തരികത്ത്ക്കാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. 68 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് വേണ്ടിവന്നത്. ഇതിനായി 2800 രൂപ ദേവസ്വത്തില്‍ അടച്ചു. ദര്‍ശനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും പതിവുപോലെ ഭക്തര്‍ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടി. ആരെയും നിരാശപ്പെടുത്താതെ സെല്‍ഫിയെടുത്തും കുശലം പറഞ്ഞു മാണ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. മുഖ്യമന്ത്രിയുടെ വരവ് അറിഞ്ഞ് നിവേദനം സമര്‍പ്പിക്കാനായി പതിവുപോലെ ശ്രീവത്സത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. അവധി ദിവസമായതിനാല്‍ 4000 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുന്‍ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണനാണ് പണം അടച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഗണ്‍മാനും ഗോപാലകൃഷ്ണനും അടക്കം നാലുപേരാണ് 4000 രൂപ അടച്ച് ക്ഷേത്രദര്‍ശനം നടത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍, ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

 

ADVERTISEMENT
error: Content is protected !!