ചൊവ്വന്നൂര്‍ വിളക്കുംതറ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം

68

ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് വിളക്കുംതറ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണം. ഭണ്ഡാരത്തിലെ പണം കവര്‍ന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് വിവരം. രാവിലെയാണ് ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്ന വിവരം പ്രദേശവാസികള്‍ അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ വിവരമറിയിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.