മാറഞ്ചേരി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

27

സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മാറഞ്ചേരി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മാറഞ്ചേരി മാസ്റ്റര്‍ പടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കൃഷിഭവന് മുന്നില്‍ പൊലിസ് തടഞ്ഞു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാന്‍ പാലക്കല്‍ അധ്യക്ഷനായി. കെഎസ്യു സംസ്ഥാന സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, ഫൈസല്‍ കാങ്ങിലയില്‍, ഖാദര്‍ എനു, എ. കെ അലി തുടങ്ങിയവര്‍ സംസാരിച്ചു.