ആരാധനാലയത്തില്‍ മോഷണം; പണവും നിരീക്ഷണ ക്യാമറയും കവര്‍ന്നു

110

കുന്നംകുളത്ത് വീണ്ടും ആരാധനാലയത്തില്‍ മോഷണം; പണവും നിരീക്ഷണ ക്യാമറയും കവര്‍ന്നു. കക്കാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലിലാണ് മോഷണം നടന്നത്. ചാപ്പലിന്റെ ഗെയ്റ്റിനോട് ചേര്‍ന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ചാപ്പലിന് പുറത്ത് സ്ഥാപിച്ചിരുന്ന ഒരു നിരീക്ഷണ ക്യാമറയും കവര്‍ന്നിട്ടുണ്ട്. കുന്നംകുളം പോലീസില്‍ പരാതി നല്‍കി.