അക്കിക്കാവ് ടി.എം വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം.

187

അക്കിക്കാവ് ടി.എം വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. കരിക്കാട് താഴത്തേതില്‍ പതിനാറ് വയസ്സുള്ള ഷര്‍ഹാനാണ് മര്‍ദ്ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വച്ച് ഷര്‍ട്ടിന്റെ ബട്ടന്‍സ് ധരിക്കാന്‍ ഷെര്‍ഹാനോട് പറഞ്ഞത് ഷെര്‍ഹാന്‍ നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പഴഞ്ഞി റോഡില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷെര്‍ഹാനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷര്‍ഹാന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.