ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പോലീസ് പിടിയില്‍.

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ പോലീസ് പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ നൗഫല്‍ , പാറപ്പുറത്ത് നിസാര്‍, കൊയിലാണ്ടി പൊയില്‍ക്കാവ് നാലേരി ജയാനന്ദന്‍ എന്നിവരെയാണ് തിരൂര്‍ ഡി വൈ എസ് പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ സ്വര്‍ണ്ണ വ്യാപാരികള്‍ തിരുരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കാനായി ജിബി എന്ന ജീവനക്കാരനില്‍ കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്തു നിന്ന് തൃശൂരിലേക്കുള്ള ബസ് യാത്രക്കിടെ കവര്‍ന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image