29.6 C
Kunnamkulam
Thursday, July 16, 2026
Home Bureaus Velur ക്രൈസ്റ്റ് ആര്‍ട്ട്‌സ് രജത ജൂബിലി സമാപിച്ചു

ക്രൈസ്റ്റ് ആര്‍ട്ട്‌സ് രജത ജൂബിലി സമാപിച്ചു

1999 ല്‍ സ്ഥാപിതമായ മുണ്ടത്തിക്കോട് രാജഗിരിയിലെ ക്രൈസ്റ്റ് ആര്‍ട്ട്‌സിന്റെ രജത ജൂബിലി രാജഗിരി സി.കെ.സി.എല്‍.പി സ്‌കൂളില്‍ വെച്ച് പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂര്‍ നിര്‍വഹിച്ചു. പ്രസിഡണ്ട് കെ.പി ജോയ്‌സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ രജത ജൂബിലി സ്മാരക സ്മരണിക പ്രകാശനം ശിവജി ഗുരുവായൂരും വടക്കാഞ്ചേരി നഗരസഭ വികസനകാര്യ സമിതി അധ്യക്ഷന്‍ അനൂപ് കിഷോറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുണ്ടത്തിക്കോട് ഇടവക വികാരി അഡ്വ. ഫാദര്‍ ഫ്രാങ്കോ പുത്തിരി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ബിജു ഇഗ്നേഷ്യസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്റ്റാറ്റിസ്റ്റിക്‌സില്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍ അനുഷ ജെയിംസിനെയും, ക്രൈസ്റ്റ് ആര്‍ട്ട്‌സ് അംഗങ്ങളുടെ മക്കളായ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ഉദ്ഘാടകന്‍ ആദരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാര്‍, കൗണ്‍സിലര്‍ ജിന്‍സി ജോയ്‌സണ്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജില്‍സി, നാടക സംവിധായകന്‍ ബിഞ്ചു ജേക്കബ് സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്രൈസ്റ്റ് ആര്‍ട്ട്‌സ് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ക്ക് ശേഷം അംഗങ്ങള്‍ അവതരിപ്പിച്ച തുപ്പേട്ടന്റെ ചക്ക എന്ന നാടകത്തിന്റെ പുനരാവിഷ്‌കരണം നാമൊന്ന് എന്ന നാടകം അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ ബൈജു ഇമേജ് സ്വാഗതവും രക്ഷാധികാരി കെ.വി. ജോസ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!