30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty വേലൂരില്‍ അനധികൃത മണ്ണെടുപ്പ് പോലീസ് തടഞ്ഞു

വേലൂരില്‍ അനധികൃത മണ്ണെടുപ്പ് പോലീസ് തടഞ്ഞു

113

വേലൂര്‍ കിരാലൂരില്‍ നടത്തിയിരുന്ന അനധികൃത മണ്ണെടുപ്പ് എരുമപ്പെട്ടി പോലീസ് തടഞ്ഞു. മണ്ണെടുത്തിരുന്ന ജെ.സി.ബിയും മണ്ണ് കടത്തിയിരുന്ന ടിപ്പര്‍ ലോറിയും എസ്.ഐ യു.മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടിച്ചെടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് വന്‍തോതില്‍ മണ്ണെടുപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. എസ്.സി.പി.ഒ സുരേഷ് ബാബു, സി.പി.ഒമാരായ അജി പനയ്ക്കല്‍, സുബിന്‍ സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!