പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ 32 വയസ്സുള്ള ലിയോ പുത്തൂര്‍ ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ചുമതലയേറ്റെടുത്തത്. വികാരിയുടെ കിടപ്പ്മുറിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

പള്ളി അധികൃതരും, നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി. മേല്‍നടപടികള്‍ സ്വീകരിച്ചു. 6 വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.

ADVERTISEMENT