സി.ഐ. ടി. യു.സ്ഥാപക ദിനത്തോടനുബന്ധിച്ച്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഇന്ത്യന്‍ തൊഴിലാളികളുടെ പ്രമുഖ സംഘടനയായ സിഐടിയു രൂപീകരിച്ചതിന്റെ 56-ാം സ്ഥാപക വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി
സി ഐ ടി യു മണലൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മുല്ലശ്ശേരി ബ്ലോക്ക് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന ശുചീകരണം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിഐടിയു മണലൂര്‍ ഏരിയ സെക്രട്ടറി വി.ജി സുബ്രഹ്‌മണ്യന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. ഐ ചാക്കോ അധ്യക്ഷനായി .പി.ജി സുബിദാസ് , കെ. എസ് സദാനന്ദന്‍ , കെ എസ് പുഷ്പാകരന്‍,
പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.



