25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എ എ സി മൊയ്തീന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം

ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എ എ സി മൊയ്തീന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം

121

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവര്‍ത്തകര്‍ കുന്നംകുളത്തെ എംഎല്‍എ എസി മൊയ്തീന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും പോലീസും നേര്‍ക്കുനേരെ ഏറ്റുമുട്ടി.ബി ജെ പി തൃശൂര്‍ നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കുന്നംകുളം എംഎല്‍എയുടെ എസി മൊയ്തീന്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രതിഷേധം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജലപീരങ്കി ഉപയോഗിച്ച് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ മുന്നോട്ടു നീങ്ങിയതോടെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

 

ADVERTISEMENT
error: Content is protected !!