എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ ശുചീകരണം നടത്തി

വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ഇടം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി ഗവ. എല്‍.പി സ്‌കൂളില്‍ ശുചീകരണം നടത്തി. പ്രസിഡന്റ് ഇ.കെ മിനി, സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ റഷീദ് എരുമപ്പെട്ടി എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ അക്ബര്‍ അലി, കെ.ആര്‍ രാധിക, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

ADVERTISEMENT