25.6 C
Kunnamkulam
Tuesday, July 7, 2026
Home CCTV Desk കൂടിക്കാഴ്ച ഹൃദ്യം, വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നു; രാഹുൽ ഗാന്ധി

കൂടിക്കാഴ്ച ഹൃദ്യം, വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നു; രാഹുൽ ഗാന്ധി

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഖേ, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായിയാണ് കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9 മണിക്കാണ് വിഡി സതീശന്‍ കെസി വേണുഗോപാലിനെ സന്ദര്‍ശിച്ചത്. പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും സന്ദര്‍ശിച്ചു. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാനെത്തിയത്.

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമാണെന്നും വി ഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തില്‍ സാഹോദര്യത്തിലും,സാമൂഹിക പുരോഗതിയിലും, ജനകീയ രാഷ്രീയത്തിലും ഉന്നിയുള്ള ഭരണം നടത്താന്‍ പുതിയ സര്‍ക്കാരിനാവട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.

 

ADVERTISEMENT
error: Content is protected !!