25.8 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗവ: എല്‍.പി സ്‌കൂളില്‍ മുറ്റം കട്ടവിരിക്കല്‍ പൂര്‍ത്തിയായി

ചാലിശ്ശേരി ഗവ: എല്‍.പി സ്‌കൂളില്‍ മുറ്റം കട്ടവിരിക്കല്‍ പൂര്‍ത്തിയായി

ചാലിശ്ശേരി ഗവ: എല്‍.പി സ്‌കൂളില്‍ മുറ്റം കട്ടവിരിക്കല്‍ പൂര്‍ത്തിയായി. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ മുറ്റം കട്ടവിരിച്ചത്. മെയ് 16ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി അതിവേഗം പൂര്‍ത്തിയാക്കിയത്. അപകടാവസ്ഥയിലായിരുന്ന പഴയ ഓഡിറ്റോറിയം മാറ്റി ഏകദേശം 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്ഥലത്താണ് കട്ടവിരിക്കല്‍ നടത്തിയത്. 470 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, സിസിടിവി സംവിധാനം, സൗണ്ട് സിസ്റ്റം, പുതിയ ഓഡിറ്റോറിയം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ശീതീകരിച്ച ക്ലാസ് മുറികള്‍ തുടങ്ങിയ വികസന പദ്ധതികളും ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ ഇ. ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് വി.എസ്. ശിവാസ്, വൈസ് പ്രസിഡന്റ് അനീഷ് തോലത്ത്, കെ.കെ. മുരളി, ഷറഫൂ, മുത്തു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്

ADVERTISEMENT
error: Content is protected !!