വിവാഹ ചിലവ് ലഘൂകരിച്ച് സമാഹരിച്ച 2 ലക്ഷം രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി നവദമ്പതികള്‍ മാതൃകയായി. വെള്ളാറ്റഞ്ഞൂര്‍ അരിക്കരെ തേക്കെപുഷ്പകത്ത് അജയ് നാരായണനും, ആദൂര്‍ പാലക്കോട്ടു തേക്കുമ്പ്ര വീട്ടില്‍ വിദ്യയുമാണ് തുക ദുരിതാശ്വാസ നിധിയിലേക്ക നല്‍കിയത്. പണം സംഭാവന ചെയ്ത രസീത് വിവാഹവേദിയില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദുവിന് കൈമാറി.
ADVERTISEMENT