ചാലിശ്ശേരി കദീജ മന്‍സിലിന് സമീപം വീട്ടിലെ കിളിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പുലിക്കോട്ടില്‍ മേരിയുടെ വീട്ടിലെ കിളിക്കൂട്ടിലാണ് മൂര്‍ഖനെ കണ്ടത്. ഞായറാഴ്ച കാലത്ത് 7 മണിയോട് കൂടി കിളികള്‍ക്ക് തീറ്റ കൊടുക്കാന്‍ ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ വീട്ടുകാര്‍ വാര്‍ഡ് മെമ്പറായ വി എസ് ശിവാസിനെ വിവരം അറിയിക്കുകയും, പെരുമ്പിലാവില്‍ നിന്നും പാമ്പ് പിടുത്തക്കാര്‍ എത്തി സാഹസികമായി പാമ്പിനെ പിടിക്കൂടി വനംവകുപ്പ് ഉദ്യോസ്ഥരെ ഏല്പിച്ചു.