മദ്ദള വിദ്വാന്‍ വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് അഖില കേരള മദ്ദളകേളി മത്സരം നടന്നു. ശനിയാഴ്ച രാവിലെ 10 മുതല്‍ വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തുള്ള ശങ്കരന്‍ നമ്പീശന്‍ സ്മാരക വേദിയില്‍ വെച്ച് നടന്ന മത്സരം മദ്ദള വിദ്വാന്‍ കലാമണ്ഡലം ശശി നെല്ലുവായ് ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം ചെയ്തു. മത്സരശേഷം ഉച്ചതിരിഞ്ഞ് 3 മണിക്ക് ട്രസ്റ്റ് പ്രസിഡണ്ട് എ എസ് ദിവാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍ ഷോബി മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ , ബ്ലോക് പഞ്ചായത്ത് വികസന സമിതി ചെയര്‍ പെര്‍സണ്‍ ലളിത ഗോപി, വാര്‍ഡ് മെമ്പര്‍ സി.എഫ് ജോയ് എന്നിവര്‍ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി ദിനേഷ് സതീശന്‍ സ്വാഗതവും ട്രസ്റ്റ് അംഗം എ.എന്‍ സോമനാഥന്‍ നന്ദിയും പറഞ്ഞു. മത്സരത്തില്‍ സിദ്ധാര്‍ത്ഥ് കെ എസ്് ഒന്നാം സ്ഥാനം നേടി. അഥര്‍വ്. ടി.ജെ, നിരഞ്ജന്‍. എം.എ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.