26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery ഫ്രണ്ട്സ് അരിയന്നൂരിന്റെ നേതൃത്വത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഫ്രണ്ട്സ് അരിയന്നൂരിന്റെ നേതൃത്വത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഫ്രണ്ട്സ് അരിയന്നൂരിന്റെ നേതൃത്വത്തില്‍ മേഖലയിലെ എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളും ജനപ്രതിനിധികളും കുട്ടികളുടെ വീടുകളിലെത്തി മൊമ്മേന്റോ നല്‍കിയാണ് അനുമോദിച്ചത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി.പ്രമോദ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗം പി.കെ. അസീസ്, ഫ്രണ്ട്‌സ് അരിയന്നൂര്‍ പ്രസിഡണ്ട് മണി മോന്‍, സെക്രട്ടറി ഫൈസല്‍, മറ്റു ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!