വടക്കേക്കാട് തെരുവ് നായകളുടെ വിളയാട്ടം; മുപ്പതില്‍ പരം കോഴികള്‍ ചത്തു

വടക്കേക്കാട് തെരുവ് നായകളുടെ വിളയാട്ടം. പടിഞ്ഞാറെ കല്ലൂര്‍ സ്വദേശിയുടെ വിലപിടിപ്പുള്ള അഞ്ച് ടര്‍ക്കി കോഴികള്‍ അടക്കം മുപ്പതില്‍ പരം കോഴികള്‍ ചത്തു. പടിഞ്ഞാറെ കല്ലൂര്‍ പാവൂരയില്‍ മുഹമ്മദാലിയുടെ വീട്ടിലെ വളര്‍ത്തു കോഴികളെയാണ് കൂട്ടമായി എത്തിയ നായ്ക്കള്‍ അക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കോഴിക്കൂട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് തെരുവ് നായക്കൂട്ടം കോഴിക്കൂട്ടില്‍ കയറി ആക്രമണം നടത്തിയതായി കണ്ടത്.
കൂട്ടമായി എത്തുന്ന തെരുവുനായ ശല്യം കാരണം ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അധികൃതര്‍ നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT