26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ സാഹിത്യോത്സവ്; കടങ്ങോട് സെക്ടര്‍ ജേതാക്കളായി

എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ സാഹിത്യോത്സവ്; കടങ്ങോട് സെക്ടര്‍ ജേതാക്കളായി

163

വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തില്‍ നടന്നു വന്നിരുന്ന എസ്.എസ്.എഫ് കുന്നംകുളം ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. കടങ്ങോട് സെക്ടര്‍ ജേതാക്കളായി. എരുമപ്പെട്ടി രണ്ടാം സ്ഥാനത്തിനും പന്നിത്തടം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സാഹിത്യകാരന്‍ സോമന്‍ ചെമ്പ്രത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് അന്‍സാര്‍ ഫൈസാനി അധ്യക്ഷനായി. സയ്യിദ് തഖിയുദ്ദീന്‍ ജീലാനി പ്രാര്‍ത്ഥന നടത്തി. ബഷീര്‍ അഷ്‌റഫി, നൗഷാദ് സഖാഫി എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ ശിബിലി അദനി, കണ്‍വീനര്‍ ഇര്‍ഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!