മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ കാണ്മാനില്ലെന്നു പരാതി. പാലക്കാട് പുതുനഗരം സ്വദേശി പാട്ടച്ചിറ 72 വയസ്സുള്ള കോംബിയെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കോബിയെ ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9074484025 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.