29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Velur കേരള സ്റ്റേറ്റ് പെന്‍ഷണേഴ്സ് യൂണിയന്‍ വേലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നടത്തി

കേരള സ്റ്റേറ്റ് പെന്‍ഷണേഴ്സ് യൂണിയന്‍ വേലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നടത്തി

39

കേരള സ്റ്റേറ്റ് പെന്‍ഷണേഴ്സ് യൂണിയന്‍ വേലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്
എ.കെ.ക്ലാര ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ല ജോയിന്റ് സെക്രട്ടറി മെജോ ബ്രൈറ്റ് സംഘടന റിപ്പോര്‍ട്ടും, യൂണിറ്റ് സെക്രട്ടറി എം.ടി ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ എം.ബി.കൃഷ്ണന്‍കുട്ടി വരവ് ചെലവ് കണക്കും , വൈസ് പ്രസിഡന്റ് എ.കെ.സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല കമ്മറ്റി മെമ്പര്‍ സി.പി.തോമസ് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റ് സി.എന്‍.ശ്രീധരകുറുപ്പ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ചാള്‍സ് പി. വര്‍ഗ്ഗീസ് , ബ്ലോക്ക് കമ്മറ്റി മെമ്പര്‍ എന്‍.എന്‍.തോമസ് മാസ്റ്റര്‍ , കെ.എ.ശക്തിധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!