എല്‍ എല്‍ ബി ബിരുദം കരസ്ഥമാക്കിയ അഡ്വക്കേറ്റ് മുഹമ്മദ് സാലിഹ് നിഷാദിനെ സിപിഐഎം അകലാട് നോര്‍ത്ത് ബ്രാഞ്ച് അനുമോദിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി എസ് സജീഷ്, എം എല്‍ മൊയ്ദുട്ടി, നൗഷാദ് ആലത്തയില്‍, ടി ആര്‍ റെനില്‍, എം എല്‍ ഷാക്കിര്‍, സുഹൈല്‍ കോഞ്ചാടത്ത്, ഷാജി കോഞ്ചാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നമ്പത്ത് തറയില്‍ എം ടി മൊഹമ്മദിന്റെയും ഫൗസിയയുടെയും മകനാണ് മുഹമ്മദ് സാലിഹ് നിഷാദ്.
ADVERTISEMENT