സിപിഐഎം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിന് കരിക്കാട് കെ.കെ റീജന്‍സിയില്‍ തുടക്കമായി. പെരുമ്പിലാവ് ബ്രാഞ്ച് കമ്മിറ്റിയംഗം മുഹമ്മദാലി പതാക ഉയര്‍ത്തി. ബിന്ദു ധര്‍മ്മന്‍ രക്തസാക്ഷി പ്രമേയവും, പി.കെ മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. ഇ സുധീര്‍ സ്വാഗതവും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. കെ വാസു ഉദ്ഘാടനം ചെയ്തു. എം. ബാലാജി, എം.എന്‍. സത്യന്‍, കെ. കൊച്ചനിയന്‍, എം.എന്‍. മുരളീധരന്‍, കെ.ബി. ജയന്‍, എന്‍.കെ. ഹരിദാസന്‍, എം. കെ മോഹനന്‍, പത്മവേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
ADVERTISEMENT