മാര്‍ ഒസ്താതിയോസ് ട്രെയിനിങ് കോളേജില്‍ 2024 -26 വര്‍ഷത്തെ യൂണിയന്‍ ഉദ്ഘാടനം നടന്നു

അക്കിക്കാവ് മാര്‍ ഒസ്താതിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ 2024 -26 വര്‍ഷത്തെ യൂണിയന്‍ ‘മിഹാര’യുടെ ഉദ്ഘാടനം നടന്നു.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജെറി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, യൂണിയന്‍ ഉദ്ഘാടനം പ്രശസ്ത കവിയും ഓടക്കുഴല്‍ ജേതാവുമായ പി എന്‍ ഗോപികൃഷ്ണനും, ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനം ക്യാരിക്കേച്ചര്‍ ആര്‍ടിസ്റ്റ് എങ്ങണ്ടിയൂര്‍ കാര്‍ത്തികേയനും നിര്‍വഹിച്ചു. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി ഐ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ അഡ്വ. ചാക്കോ ജോര്‍ജ്, പി ടി എ പ്രസിഡന്റ് മോഹന്‍ദാസ്, അധ്യാപകരായ രമ്യ എം, രവി കെ കെ, വിദ്യാര്‍ത്ഥികളായ ജോസ്‌നി, രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്റെ നേതൃത്വത്തില്‍ ഡി ജെ യും നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image