സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിവിധ മത്സരങ്ങളില്‍ മികച്ച നേട്ടത്തിനര്‍ഹരായി ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിവിധ മത്സരങ്ങളില്‍ മികച്ച നേട്ടത്തിനര്‍ഹരായി ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.പനയോല ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരത്തില്‍ അഖീല്‍ ബിന്‍ സുബൈര്‍ എ ഗ്രേഡ് ഓടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. എംബ്രോയ്ഡറി വിഭാഗത്തില്‍ റാണിയ എം.ഐ യും ചോക്ക് നിര്‍മ്മാണ മത്സരത്തില്‍ നിഹാല്‍ നിയാസ് മോനും എ ഗ്രേഡ് കരസ്ഥമാക്കി. സ്‌കൂളിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ഡോ സജീന ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികാരികള്‍ അഭിനന്ദിച്ചു.

ADVERTISEMENT