26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty എരുമപ്പെട്ടിയിൽ കോൺഗ്രസ് പ്രകടനം: ഡൽഹി സമരത്തോട് ഐക്യം, അറസ്റ്റിനെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

എരുമപ്പെട്ടിയിൽ കോൺഗ്രസ് പ്രകടനം: ഡൽഹി സമരത്തോട് ഐക്യം, അറസ്റ്റിനെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

131

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിന്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അധ്യക്ഷനായി.ബ്ലോക്ക് സെക്രറി എം.എ ഉസ്മാന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാധിക, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, എ.യു മനാഫ്, എ.വി ബിജു, നജീബ് കൊമ്പത്തേയില്‍, സുനില്‍കുമാര്‍, അമൃത ഷിജു, എം.എം സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!