28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ നടപടിക്കെതിരെ കടവല്ലൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ നടപടിക്കെതിരെ കടവല്ലൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം

29

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് എം.പിമാരും, മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെയും അക്രമിക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത ഡല്‍ഹി പോലീസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. ദേവദാസ് , മുന്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. ഫൈസല്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നിഷ അരേകത്ത് ,മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ മനീഷ് എം.എം., നാസര്‍ കല്ലായി, കെ. വാസുദേവന്‍,മുഹമ്മദ്ദാലി, രാജു വടക്കത്ത്, സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.കെ.സുലൈമാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹക്കിം എം എച്ച്.,കെ.എസ്. യു. മണ്ഡലം പ്രസിഡന്റ് ഷാദുലി തുടങ്ങിയവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!