നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം കാട്ടകാമ്പാല്‍ പഞ്ചായത്തു ഭരണം യു.ഡി.എഫിന്റ കയ്യില്‍. കോണ്‍ഗ്രസിലെ കെ. ജയശങ്കര്‍ പ്രസിഡണ്ടായി അധികാരമേറ്റു. ശനിയാഴ്ച രാവിലെ 10 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 11-)0 വാര്‍ഡ് പഴഞ്ഞി ഈസ്റ്റില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ. ജയശങ്കരിന്റെ പേര് അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.എം റസാക്ക് നിദ്ദേശിക്കുകയും, പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ മിനിടീച്ചര്‍ പിന്താങ്ങി. എല്‍.ഡി.എഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പതിനാറാം വാര്‍ഡ് പെങ്ങാമുക്കില്‍ നിന്നും വിജയിച്ച സി.കെ സദാനന്ദന് മാസ്റ്റുടെ പേര് മൂന്നാം വാര്‍ഡ് മെമ്പര്‍ സന്തോഷ് കൊളത്തേരി നിര്‍ദ്ദേശിച്ചു, പത്താം വാര്‍ഡ് മെമ്പര്‍ പി.എം അലി പിന്താങ്ങി. ബി.ജെ. പി മത്സരത്തില്‍ നിന്നും വിട്ടു നിന്നു. ആകെയുള്ള 18 വോട്ടില്‍ പോള്‍ ചെയ്ത 17 ല്‍ 9 വോട്ട് ജയശങ്കറിനും 8 വോട്ട് സദാനന്ദന് മസ്റ്റര്ക്കും ലഭിച്ചു.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കെ. ജയശങ്കര്‍ പ്രസിഡണ്ടായി അധികാരമേറ്റു



