കേരള വ്യാപാരി – വ്യവസായി സമിതി കടവല്ലൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. പെരുമ്പിലാവ് ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് വിജയ്ഹരി ഉദ്ഘാടനം ചെയ്തു. ഓണ്‍ ലൈന്‍ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.എം കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമിതി കുന്നംകുളം ഏരിയ സെക്രട്ടറി ടി.സി. ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നു.
ADVERTISEMENT