പ്രഥമ മാതൃക സ്‌കൂള്‍ ഒളിമ്പിക്‌സില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ഉജ്ജ്വല വിജയം.

പ്രഥമ മാതൃക സ്‌കൂള്‍ ഒളിമ്പിക്‌സില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ഉജ്ജ്വല വിജയം. അത്‌ലറ്റിക്‌സ്, ഗെയിംസ് എന്നീ വിഭാഗങ്ങളില്‍ മികച്ച വിജയമാണ് ജില്ല കൈവരിച്ചത്. അത്‌ലറ്റിക്സില്‍ ജൂനിയര്‍ കാറ്റഗറി ബെസ്റ്റ് ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനം. ഗെയിംസില്‍ സബ് ജൂനിയര്‍ ബെസ്റ്റ് ഡിസ്ട്രിക് രണ്ടാം സ്ഥാനം സീനിയര്‍ ബെസ്റ്റ് ഡിസ്ട്രിക് രണ്ടാം സ്ഥാനം ഗെയിംസില്‍ ബെസ്റ്റ് ഡിസ്ട്രിക് ഓവറോള്‍ രണ്ടാം സ്ഥാനവും അത്‌ലറ്റിക്‌സ് & ഗെയിംസില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ജില്ലക്ക് സ്‌കൂള്‍ മാതൃകയില്‍ ഗെയിംസിനും അത്‌ലടിക്‌സിനും കൂടി ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യം. കബഡി, ഹാന്‍ഡ് ബോള്‍, വോളിബോള്‍, സെപക് താക്‌റോ, ഫെന്‍സിങ്, കരാട്ടെ, ബോക്‌സിങ്, ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍,ബോക്‌സിങ്, തെക്കോണ്ടോ, ക്രിക്കറ്റ് എന്നിവയില്‍ നേടിയ മികച്ച നേട്ടങ്ങളാണ് ജില്ലയെ ഈ മികവിലേക്കു എത്തിക്കുമ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തിയ പരിശീലനങ്ങളുടെ ഫലപ്രാപ്തി കൂടിയാണ് ഈ വിജയങ്ങള്‍ .ജില്ലയുടെ നേട്ടങ്ങള്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍
എ എസ് മിഥുന്‍, റവന്യൂ സെക്രട്ടറി കെ കെ മജീദ്, 12 ഉപ ജില്ലാ സെക്രട്ടറിമാര്‍ വിവിധ ടീമുകളുടെ ടീം മാനേജര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image