ചെറായി ജിയുപി സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ നടത്തി

പുന്നയൂര്‍ക്കുളം ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ യുകെജി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പ്രധാനാധ്യാപകന്‍ കെ എല്‍ മനോഹിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സ്നേഹ് മോഹന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മെന്റലിസ്റ്റ് താഹിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

സ്‌കൂളിലെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ യുകെജി ക്ലാസ്സില്‍ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച 54 കുരുന്നുകളാണ് ഗൗണും പ്രത്യേക ക്യാപ്പും അണിഞ്ഞു കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. ഇവര്‍ക്ക് ഗ്രൂപ്പ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരായ സ്മിഷ മോഹന്‍, ഷാറ സെറിന്‍, കെജി അധ്യാപകരായ ഹിബ നസ്റിന്‍, ആസിഫ, വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് പി ജെ ജയകൃഷ്ണന്‍, ശിബില്‍ രാജ് മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT