എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ കാട്ടുപന്നിയിടിച്ച് പിക്കപ്പ് വാഹനം പാടശേഖരത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. കറുകപുത്തൂര്‍ ചാത്തന്നൂര്‍ ഒഴുവത്ര ആലിക്കല്‍ വീട്ടില്‍ 56 വയസുള്ള പ്രമോദ്കുമാര്‍, ഭാര്യ 44 വയസുള്ള പ്രബിത എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെ കുട്ടഞ്ചേരി പാടശേഖരത്തിന് സമീപമാണ് സംഭവമുണ്ടായത്. കുറാഞ്ചേരിയിലുളള പ്രബിതയുടെ വീട്ടില്‍ നിന്ന് വരുകയായിരുന്നു ഇവര്‍.
കുട്ടഞ്ചേരിയിലെത്തിയപ്പോള് പാടശേഖരത്തില്‍ നിന്നും പാഞ്ഞ് വന്ന കാട്ടുപന്നി പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ കാബിന് ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് വാഹനം റോഡില്‍ നിന്നും താഴ്ചയുള്ള പാടത്തേയ്ക്ക് മറിഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രണ്ട് പേരേയും രക്ഷപ്പെടുത്തിയത്. പരുക്ക് ഗുരുതരമല്ല.കാട്ട് പന്നി തത്സമയം ചത്തു.എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് പന്നിയെ സംസ്കരിച്ചു. ഈ പ്രദേശത്ത് പന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമേ ഇത്തരത്തിലുള്ള അപകടങ്ങള്‍ മേഖലയില്‍ പതിവായിരിക്കുകയാണ്.



