25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu സി.പി.ഐ.എം ചാലിശേരി ലോക്കല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ റാലി നടത്തി

സി.പി.ഐ.എം ചാലിശേരി ലോക്കല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ റാലി നടത്തി

44

ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ചാലിശേരി ലോക്കല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ റാലി നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാന പ്രകാരം നടത്തിയ പ്രതിഷേധ റാലി പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച് ചാലിശേരി മെയിന്‍ റോഡ് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ. എം ഏരിയ കമ്മിറ്റി അംഗവും മുന്‍ എം.എല്‍. എയുമായിരുന്ന ടി.പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വിജയമ്മ ടീച്ചര്‍, ഏരിയ കമ്മിറ്റി അംഗം ടി.എം. കുഞ്ഞുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!