24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery ഇ.ഡി. നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐ(എം) പ്രതിഷേധം

ഇ.ഡി. നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐ(എം) പ്രതിഷേധം

45

സിപിഐഎമ്മിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായ ഇ.ഡി. നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കളള കേസുകള്‍ക്കെതിരായും സിപിഐ(എം) ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം ചൂണ്ടല്‍ സെന്ററില്‍ നടന്ന പൊതുയോഗം കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും, കേരള കര്‍ഷക സംഘം ഏരിയാ സെക്രട്ടറിയുമായ കെ.ബി ജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം പീതാംബരന്‍ അദ്ധ്യക്ഷനായി.ടി.പി. റാഫേല്‍, ഏ.വി.വല്ലഭന്‍, രേഖാ സുനില്‍, ജിഷ സുനില്‍കുമാര്‍, ടി. എ.ഫൈസല്‍ , വത്സന്‍ പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!