സിപിഐഎം കുന്നംകുളം ഈസ്റ്റ് ലോക്കല്‍ സമ്മേളനം നടത്തി

സംസ്ഥാനത്തെ തന്നെ വലിയ മത്സ്യ മൊത്തക്കച്ചവട മാര്‍ക്കറ്റുകളില്‍ ഒന്നായ കുന്നംകുളം തുറക്കുളം മാര്‍ക്കറ്റിന്റെ വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് സിപിഐഎം കുന്നംകുളം ഈസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി ഐ ബേബി നഗറില്‍ നടന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബവീഷ് ആനായ്ക്കല്‍, അജിത അശോകന്‍, സുഭാഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബവീഷ് ആനായ്ക്കല്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് റെഡ് വളണ്ടിയര്‍ പരേഡും, റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ജില്ലാ കമ്മറ്റിയംഗം പി എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബവീഷ് അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം എം ബാലാജി, ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image