സിപിഎം വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

സിപിഎം വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ സമ്മേളനം വാര്‍ഡ് വികസന സമിതി ഹാളില്‍ കെ എസ് ശങ്കരന്‍ നഗറില്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം കെ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം മാധവന്‍ നായര്‍ പതാക ഉയര്‍ത്തി.  ലോക്കല്‍ കമ്മറ്റി അംഗം ഇ ആര്‍ രാഹുല്‍ രക്തസാക്ഷി പ്രമേയവും, ടി ബി ബിനില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വക്കേറ്റ് ഇ എഫ് യോഹന്നാന്‍ അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, സംസ്ഥാന മഹിളാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി മേരി തോമസ്, ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ വി ഫ്രാന്‍സിസിനെ തെരെഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image