കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡേ ആഘോഷം സംഘടിപ്പിച്ചു. ആശുപത്രി സെക്രട്ടറി കെ.പി സാക്‌സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രി ട്രഷറര്‍ മോണ്‍സി, പള്‍മനോളജിസ്റ്റ് ഡോ.അഖില്‍ പോള്‍, സര്‍ജന്‍ ഡോ. തിലകന്‍, അനസ്‌തേഷ്യ വിഭാഗം ഡോ. അജിത്ത്
ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡിക്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. 25 വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെ അനുമോദിച്ചു. വിവിധ കലാപരിപാടികള്‍, ഏകാംഗ നാടകം, ഗാനമേളയും അരങ്ങേറി. സമ്മാനദാനവും നടന്നു.
ADVERTISEMENT