അഞ്ഞൂരില്‍ വീടിന് തീയിട്ടു

അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. ഞായറാഴ്ച്ച രാത്രി 11:30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്. വീട്ടുകാര്‍ പെരുന്നാളിന് പോയ സമയത്താണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image