24.2 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കേന്ദ്ര ബജറ്റിനെതിരെ സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റിനെതിരെ സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

75

കേന്ദ്ര ബജറ്റിനെതിരെ സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റി കടവല്ലൂര്‍ സെന്ററില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതമോ പദ്ധതികളോ സാമ്പത്തികമായ സഹായങ്ങളോ നല്‍കാതെ വികസന പ്രവര്‍ത്തനങ്ങളെ തികച്ചും ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളാണ് ബജറ്റ് അവതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ കുന്നംകുളം നിയോജകമണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍ മാസ്റ്റര്‍ പറഞ്ഞു. കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എം മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി കെ പ്രകാശന്‍, സുന്ദരന്‍ തിപ്പിലശേരി, ലോക്കല്‍ കമ്മിറ്റിയംഗം സഹദേവന്‍ തിപ്പിലശേരി, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!