അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഐഎം ചാവക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനം ഹോച്മിന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍ എ എച്ച് അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മാലിക്കുളം അബ്ബാസ് അധ്യക്ഷമായി . പി എസ് അശോകന്‍ സ്വാഗതം പറഞ്ഞു. കെ സി സുനില്‍, ടി എം ബാബുരാജ്, സി ജി സതീശന്‍, എം എം സുമേഷ്, കെ എസ് വിഷ്ണു, മുഹമ്മദ് റിനൂസ് എന്നിവര്‍ നേതൃത്വം നല്‍കി.



