ജനുവരി 4, 5, 6 തിയതികളില്‍ കുന്നംകുളത്ത് വെച്ച് നടക്കുന്ന സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര പടിഞ്ഞാറെ ബ്രാഞ്ച് സമ്മേളനത്തോടെ തുടക്കമായി. ചൊവ്വാഴ്ച്ച രാവിലെ 10 ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ അബുബക്കര്‍ കൊരട്ടിക്കര സെന്ററില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നെസിക്കോ പാലസില്‍ നടന്ന സമ്മേളനം സിപിഐ.എം. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കെ. കൊച്ചനിയന്‍ ഉദ്ഘാടനം ചെയ്തു. അബുബക്കറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിബി രക്തസാക്ഷി പ്രമേയവും ഷിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ADVERTISEMENT