സിപിഎം കടങ്ങോട് ലോക്കല്‍ കമ്മിറ്റി അംഗവും ദീര്‍ഘകാലം കടങ്ങോട് റൈസ് മില്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ദിനപത്രം എജന്റുമായിരുന്ന സി.എസ്.മോഹനന്റെ രണ്ടാം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. തൃശൂര്‍ ജില്ല കമ്മറ്റി അംഗം എം. ബാലാജി അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമിപ്പടി ബ്രാഞ്ച് സെക്രട്ടറി എം.ജി ജയന്തന്‍ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ ദിനത്തിന്റെ ഭാഗമായി കടങ്ങോട് ലോക്കല്‍ കമ്മറ്റി റൈസ് മില്‍ സെന്ററില്‍ പ്രഭാതഭേരി സംഘടിപ്പിച്ചു.
ADVERTISEMENT