ജില്ലാ അത്ലറ്റിക് മീറ്റില്‍ അഭിമാനനേട്ടം കൈവരിച്ച് കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍

ജില്ലാ അത്ലറ്റിക് മീറ്റില്‍ അഭിമാനനേട്ടം കൈവരിച്ച് കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍. സെപ്റ്റംബര്‍ 27,28, 29 തീയതികളിലായി
കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന 68- ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് അല്‍-അമീന്‍ ഓവറോള്‍ സ്വന്തമാക്കിയത്. എന്‍.ആര്‍.ഫാത്തിമ ഫിദ 600 മീറ്ററില്‍ സ്വര്‍ണ്ണവും, 60 മീറ്ററില്‍ വെള്ളിയും, കെ.എസ്. സിയ ലോങ്ങ് ജമ്പ് , ഹൈ ജമ്പ് മത്സരങ്ങളില്‍ വെങ്കല മെഡലും, നിവേദിത ഷോട്ട്പുട്ട് ബാക്ക് ത്രോയില്‍ വെങ്കല മെഡലും കരസ്ഥമാക്കി. ഷരീഫ് ആണ് കായിക പരിശീലകന്‍.

ADVERTISEMENT
Malaya Image 1

Post 3 Image