28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Chavakkad ദേശീയപാത 66 തകര്‍ച്ച ; ശാശ്വത പരിഹാരം കാണാത്തതില്‍ രാപകല്‍ സമരം

ദേശീയപാത 66 തകര്‍ച്ച ; ശാശ്വത പരിഹാരം കാണാത്തതില്‍ രാപകല്‍ സമരം

18

ദേശീയപാത 66- ചാവക്കാട് തെക്കേ ബൈപാസ് മുതല്‍ വില്യംസ് വരെയുള്ള ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുന്നതിലും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട് തെക്കേ ബൈപ്പാസില്‍ രാപകല്‍ സമരം സംഘടിപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ സമരം ഉദ്ഘാടനം ചെയ്തു. ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ഫസലൂദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനകീയ പൗരാവകാശ വേദി ജില്ലാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.വര്‍ഷങ്ങളായി ഈ പാതയിലെ കുഴികള്‍ കാരണം യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മഴ ശക്തമായതോടെ റോഡിലെ വെള്ളക്കെട്ടും കുഴികളും കാരണം ദുരിതം ഇരട്ടിയായി. ബന്ധപ്പെട്ട അധികാരികള്‍ പരിഹാരം നടപടി സ്വീകരിക്കാത്തതിനാലാണ് പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്തിറങ്ങിയത്.ജനകീയ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. അബൂബക്കര്‍, ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോജി തോമസ്, ഫിറോസ് തൈപ്പറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സമരം വരും ദിവസങ്ങളിലും ശക്തമാക്കാനാണ് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

 

ADVERTISEMENT
error: Content is protected !!